അതിശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി നാളെ പുലര്‍ച്ചെ കര തൊടും. വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര എന്നിവിടങ്ങളിലാണ് എത്തുക. ഒരാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.