യുണൈറ്റഡ് നേഷന്റെ മികച്ച ടൂറിസം ഗ്രാമങ്ങളില്‍ ഒന്നായി തെലങ്കാനയിലെ പോച്ചംപള്ളിയും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 നവം‌ബര്‍ 2021 (21:08 IST)
യുണൈറ്റഡ് നേഷന്റെ മികച്ച ടൂറിസം ഗ്രാമങ്ങളില്‍ ഒന്നായി തെലങ്കാനയിലെ പോച്ചംപള്ളിയും. യുണൈറ്റഡ് നേഷന്റെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ടൂറിസം ഗ്രാമങ്ങളില്‍ ഒന്നായി തെലങ്കാനയിലെ പോച്ചംപള്ളി തെരഞ്ഞെടുത്തു. ഇത് സാരികള്‍ക്ക് പേരുകേട്ട സ്ഥലമാണ് പോച്ചംപള്ളി. ഡിസംബര്‍ 2 ന് നടക്കുന്ന യുഎന്‍ഡബ്‌ള്യുറ്റിഒ യുടെ 24ാമത്തെ ജനറല്‍ അസംബ്ലിയിലായിരിക്കും അവാര്‍ഡ് നല്‍കുന്നത്. പോച്ചംപള്ളി സാരികള്‍ക്ക് 2004 ല്‍ ജിയോഗ്രഫിക്കല്‍ ഇന്ഡിക്കേഷനും ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍