അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കിൽ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്.
കത്തുവയിലെ സംഭവവുമായി ബന്ധപ്പെട്ട് ദീപാ നിശാന്ത് വളാരെ രൂക്ഷവും ശക്തവുമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് ദീപഎല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ഇരുവരും ഫേസ്ബുക്ക് വഴി കൊലവിളി നടത്തിയത്.
നേരത്തെ ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നത്. തുടര്‍ന്നാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ദീപ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.