ഈ 11 പേരെ കുറിച്ച് സംസാരിക്കാമോ? - മോദിയെ വെല്ലുവിളിച്ച് രാഹുൽ

ശനി, 5 മെയ് 2018 (12:52 IST)
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ രംഗത്തെത്തിയിരുന്നു. 
 
ഇപ്പോഴിതാ, മോദിയെ തിരിച്ച് വെല്ലുവിളിച്ചിരിക്കുകയാണ് രാഹുൽ. ബിജെപി സ്ഥാനാർഥി പട്ടികയിലെ ‘കുറ്റവാളി’കളെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പുതിയ ‘പരീക്ഷണം’. വിവിധ കേസുകളിൽ ഉൾപ്പെട്ട 11 പേരെക്കുറിച്ച് പ്രത്യേക വിഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.  
 
രാഹുലിന്റെ ടീറ്റ് ഇങ്ങനെ:
 
പ്രിയ മോദി ജി, 
 
ഈ തിരഞ്ഞെടുപ്പിൽ റെഡ്ഡി ബ്രദേഴ്സ് ഗാങ്ങിനു നൽകിയ എട്ടു ടിക്കറ്റുകളെക്കുറിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാമോ?
 
അഴിമതി, വഞ്ചന, കവർച്ച എന്നീ കുറ്റങ്ങളുടെ പേരിൽ 23 കേസുകളിൽ പ്രതിയായ വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയതിനെക്കുറിച്ചെങ്കിലും സംസാരിക്കുമോ?
 
അഴിമതിക്കേസുകളിൽ ഉൾപ്പെട്ട താങ്കളുടെ 11 പ്രമുഖ നേതാക്കളെക്കുറിച്ച് എപ്പോഴാണ് പരസ്യമായി സംസാരിക്കുക?

Dear Modi ji,

You talk a lot. Problem is, your actions don’t match your words. Here's a primer on your candidate selection in Karnataka.

It plays like an episode of "Karnataka's Most Wanted". #AnswerMaadiModi pic.twitter.com/G97AjBQUgO

— Rahul Gandhi (@RahulGandhi) May 5, 2018

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍