അഫ്ഗാനിസ്താനില്‍ ഏഴ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പിന്നിൽ താലിബാനെന്ന് സംശയം

Webdunia
ഞായര്‍, 6 മെയ് 2018 (17:05 IST)
അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ബഗ്‍ലാൻ പ്രവിശ്യൽ നിന്നും ഞായറാഴ്ചയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. താലിബാൻ ഭീകരരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.  
 
തട്ടിക്കൊണ്ടു പോയവരിൽ ഒരു അഫ്ഗാൻ സ്വദേശിയുമുണ്ട്. ഏഴ് ഇന്ത്യൻ എൻജിനീയർമാരെയാണു തട്ടിക്കൊണ്ടു പോയതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള പവർ പ്ലാന്റിലേക്കു മിനി ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബസിനെ വളഞ്ഞ ആയുധധാരികൾ എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
 
‘ദാ അഫ്ഗാനിസ്ഥാൻ ബ്രെഷ്ന ഷേർക്കത്ത്’ എന്ന കമ്പനി ജീവനക്കാരായിരുന്നു ഏഴ് ഇന്ത്യക്കാരും. അതേസമയം സംഭവം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article