കുടിവെള്ളം ചോദിച്ചെത്തിയവര്‍ ഒന്നര പവന്റെ മാലയുമായി കടന്നു

എ കെ ജെ അയ്യര്‍
ശനി, 3 ഒക്‌ടോബര്‍ 2020 (19:07 IST)
ചെങ്ങന്നൂര്‍: കുടിവെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ വയോധികയുടെ ഒന്നര പവന്റെ മാല പൊട്ടിച്ച് കടന്നു. വെണ്‍മണി വാലില്‍ വീട്ടില്‍ കുഞ്ഞുകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ(72) സ്വര്‍ണമാലയാണ് പള്‍സര്‍ ബൈക്കിലെത്തിയവര്‍ തട്ടിപ്പറിച്ചു രക്ഷപ്പെട്ടത്.
 
കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ടിരുന്ന ചിന്നമ്മയോട് വെള്ളം ആവശ്യപ്പെട്ടു കുടിച്ച ശേഷം ബൈക്കിന്റെ പിറകിലിരുന്ന യുവാവാണ് മാല ബലം പ്രയോഗിച്ച് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചപ്പോള്‍ കമ്മലില്‍ കുരുങ്ങുകയും ചെവിമുറിയുകയും ചെയ്തു. പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
 
മാല പൊട്ടിച്ച യുവാവ് മാസ്‌കും ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നു. പരിസരത്തെ സി.സി.ടിവി ക്യാമറയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞെങ്കിലും ചിത്രം വ്യക്തമല്ല എന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ടു വെണ്മണി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article