കൂട്ടം കൂടി പ്രതിഷേധം: തിരുവനന്തപുരം മെഡി: കോളേജിൽ സമരത്തിലുള്ള ഡോക്‌ടർമാർക്കെതിരെ കേസെടുക്കും

ശനി, 3 ഒക്‌ടോബര്‍ 2020 (15:18 IST)
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ പ്രതിഷേധത്തിനെതിരെ കേസെടുക്കുമെന്ന് പോലീസ്. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് കേസെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
 
ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന  രോ​ഗിയെ പുഴുവരിച്ചെന്ന പരാതിയിൽ നടപടിയെടുത്തതിനെതിരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാരുടെ സമരം. ഒപികളുടെ പ്രവർത്തന്റ്തെ ഡോക്‌ടർമാരുടെ സമരം കാര്യമായി ബാധിച്ചിട്ടില്ല. പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തവരുടെ സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്സുമാരും പറയുന്നു. അതേസമയം, അന്വേഷണത്തിൽ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍