സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ഊരകം കൊടലിക്കുണ്ട് തോട്ടശ്ശേരി ഇസ്മായിലിന്റെ മകള്‍ മുഹ്‌സിന (8) ആണ് മരിച്ചത്. കഴിഞ്ഞമാസം 18-ആം തിയതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ വഴിയില്‍വെച്ചാണ് മുഹ്‌സിനയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാലു ദിവസം മുന്‍പു ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും കടുത്ത പ നിയും പേവിഷബാധയുടെ ലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണു മരണം. കൊടലിക്കുണ്ട് ജി.എല്‍.പി സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയയിരുന്നു.