നബി ദിനം: സംസ്ഥാനത്തെ പൊതു അവധി 28 ലേക്ക് മാറ്റി, 27 പ്രവൃത്തിദിനം

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (10:00 IST)
നബി ദിനത്തോടു അനുബന്ധിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയിലേക്ക് മാറ്റി. കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 27 ബുധനാഴ്ചയാണ് അവധി ഉള്ളത്. ഈ തിയതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. 27 ബുധന്‍ സാധാരണ പോലെ പ്രവൃത്തി ദിനമായിരിക്കും. 28 നാണ് അവധി ബാധകം. ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം 28 ലെ അവധി ബാധകം. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article