സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനം

Webdunia
ശനി, 17 ജനുവരി 2015 (14:14 IST)
സിപിഎമ്മിനെ  രൂക്ഷമായി  വിമര്‍ശിച്ച് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ജില്ലയില്‍ ബിജെപിയുടെ ശക്തി വര്‍ധിക്കാന്‍ കാരണം സിപി എമ്മാണെന്നും സിപി എമ്മിന്റെ ക്ഷീണമാണ് ബിജെപി വളരാന്‍ കാരണമെന്നും പറയുന്നു.

ഇതുകൂടാതെ സോളാര്‍ സമരം പിന്‍വലിച്ച നടപടി സിപിഎം യുഡിഎഫുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നതരത്തില്‍  ജനങ്ങളുടെ ഇടയില്‍ സംശയമുണ്ടാക്കിയെന്നും ഇത് അസ്ഥാനത്താണെന്ന് പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.