ഭര്‍ത്താവിനെ കുത്തിക്കൊല്ലുന്നതിന്‍റെ വീഡിയോ ചിത്രീകരിച്ച് യുവതി, സംഭവം മുണ്ടക്കയത്ത് !

എ കെ ജെ അയ്യര്‍
വ്യാഴം, 9 ജൂലൈ 2020 (18:00 IST)
ഗുണ്ടയുമായി ഭർത്താവ് നടത്തിയ സംഘട്ടനം വീഡിയോയിലാക്കാൻ ശ്രമിച്ച യുവതിക്ക് ഭർത്താവിന്റെ മരണം കാണേണ്ടി വന്നു. മുണ്ടക്കയം ബൈപ്പാസിന് സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദർശ് എന്ന മുപ്പത്തിരണ്ടുകാരനാണ് ഗുണ്ടയുടെ കുത്തേറ്റുമരിച്ചത്.
 
ചൊവ്വാഴ്ച രാത്രി ആദർശും ഭാര്യയും കാറിൽ യാത്ര ചെയ്യവേ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുണ്ടക്കയം സ്വദേശി ജയൻ എന്നയാൾ റോഡിനു കുറുകെ കാർ നിർത്തിയിട്ടിരുന്നു. ആദർശും ജയനും നേരത്തെ തന്നെ ശത്രുക്കളുമായിരുന്നു. കാറിന്റെ ഹോൺ ഉച്ചത്തിൽ മുഴക്കി ആദർശ് ജയന്റെ കാർ മറികടന്നു. എന്നാൽ ജയനും സംഘവും ആദർശിനെ പിന്തുടർന്ന് മർദ്ദിച്ചു. പക്ഷെ, പിന്നീട് ആദർശ് ജയന്റെ വീട്ടിലെത്തി അയാളെ മർദ്ദിച്ചു.
 
ആദർശും ഭാര്യയും തിരികെ പോയപ്പോൾ ജയൻ കൂട്ടാളികളുമായി എത്തി ഇവരെ ആക്രമിക്കാനൊരുങ്ങി. താൻ ജയനുമായി തല്ലുകൂടാൻ പോവുകയാണെന്നും മൊബൈൽ ഫോണിൽ വീഡിയോ എടുക്കണമെന്നും ഭാര്യയോട് ആദർശ് ആവശ്യപ്പെട്ടു. പക്ഷെ സംഘട്ടനത്തിനിടെ ജയൻ ആദർശിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article