പോലീസ് ജീപ്പിൽ യുവതിക്കൊപ്പം കറക്കം,സിഐക്ക് സസ്‌പെൻഷൻ

ഞായര്‍, 5 ജൂലൈ 2020 (11:48 IST)
കണ്ണൂർ: പോലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ കണ്ണൂർ  കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്പെൻഡ് ചെയ്തു.പോലീസ് വാഹനം ദുരുപയോഗം ചെയ്തതിൽ കൂടെയുണ്ടായിരുന്ന ഡ്രൈവറെ സ്ഥലം മാറ്റി. കരിക്കോട്ടക്കരി സിഐ സിആർ സിനുവിനെയാണ് സസ്‌പെന്‍‌ഡ് ചെയ്തത്.ഡ്രൈവർ ഷബീറിനെ കണ്ണൂർ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
 
ഇരിട്ടിക്കടുത്തുള്ള യുവതിയുമായി എറണാകുളം സ്വദേശിയായ സിഐ പോലീസ് ജീപ്പിൽ കറങ്ങിയെന്ന പരാതിയിലാണ് നടപടി.പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ  തുടർന്ന് അന്വേഷണ  വിധേയമായി സിഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം എറണാകു‌ളത്ത് ജോലി ചെയ്യുന്ന യുവതിയുമായി സൗഹൃദസംഭാഷണം നറ്റത്തുക മാത്രമെ ചെയ്‌തുള്ളുവെന്നാണ് സിഐയുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍