കലയെന്ന പേരിൽ കുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കരുത്,രഹ്നാ ഫാത്തിമക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ

വ്യാഴം, 2 ജൂലൈ 2020 (17:40 IST)
തന്റെ നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരയ്‌ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ രഹ്നാ ഫാത്തിമക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കലയെന്ന പേരിൽ കുട്ടികളെ ഇത്തരം കാര്യങ്ങൾക്കുപയോഗിക്കരുതെന്നും പോക്‌സോ നിയമത്തിന് കീഴിൽ വരുന്നതാണ് കേസെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
 
സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാകുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. രഹ്നക്കെതിരെ മുൻപ് ഉയർന്ന പരാതികളും കണക്കിലെടുക്കണമെന്നും കേസിൽ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കി.മകനും മകളും രഹ്നയുടെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കുന്നതായിരുന്നു വീഡിയോ. ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന പേരിലാണ് രഹ്ന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
 
പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തതിനെ തുടർന്ന് രഹ്നയുടെ വീട്ടിൽ റെയ്‌ഡ് നടത്തുകയും ലാപ്പ്‌ടോപ്പും ഫോണും പെയിന്റിങ് സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍