തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഭർത്താവടക്കം അഞ്ച് പേർക്കെതിരെയും പോക്‌സോ കുറ്റം ചുമത്തും.യുവതി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചു പേരെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.അതിക്രമം നടന്നത് അഞ്ച് വയസായ കുട്ടിയുടെ കൺമുന്നിൽ വെച്ചായിരുന്നു.അതുകൊണ്ട് തന്നെ യുവതിയുടെ ഭർത്താവുൾപ്പടെ എല്ലാ പ്രതികൾക്കു എതിരെയും പോക്‌സോ ചുമത്തും. മൂത്ത കുട്ടിയെ കേസിൽ സാക്ഷിയാക്കും.
കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.യുവതിയെ മദ്യം കുടിപ്പിച്ച ശേഷം ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.പീഡനത്തിനിടെ ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.സംഭവത്തിൽ യുവതിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടര്‍ നടപടികൾ ഉണ്ടാകും.