പാലക്കാട്: ക്വാറന്റീൻ പൂർത്തിയാക്കി, നഗരസഭ ഓഫിസിൽനിന്നും സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങവെ ഉവതിയ്ക്ക് കൊവിഡ് 19 പോസ്റ്റിവെന്ന് അറിയിപ്പ്. ഇതോടെ 4 നഗരസഭാ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. വിദേശത്തുനിന്നുമെത്തിയ ഗർഭിണി താമസിയ്ക്കുന്ന പുത്തൂർ നോർത്ത് വാർഡ്. കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തി. യുവതിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്. 3നാണ് കുവൈത്തിൽനിന്നും യുവതി നാട്ടിലെത്തിയത്. ഗർഭിണിയായിരുന്നതിനാൽ വീടിന്റെ മുകളിലെ നിലയിലാണ് ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്.
25ന് സാംപിൾ പരിശോധനയ്ക്കക്കായി നൽകി. തുടർന്ന് ആരോഗ്യ വകുപ്പിന് ബന്ധപ്പെട്ടെങ്കിലും ഫലം ലഭിച്ചില്ല എന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം യുവതിയുടെ പിതാവ് സർട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റിന് മകളുമായി എത്തണം എന്ന് നിർദേശം ലഭിച്ചതൊടെ യുവതിയെയും കൂട്ടി നഗരസഭ ഓഫീസിലെത്തി സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് കൊവിഡ് പോസിറ്റീവ് എന്ന വിവരം ലഭിയ്ക്കുന്നത്.