ലോകത്ത് കൊവിഡ് മരണം 3,70,500, ബ്രസീലിൽ ഒറ്റ ദിവസം 30,000 ലധികം പൊസിറ്റീവ് കേസുകൾ

ഞായര്‍, 31 മെയ് 2020 (10:08 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു, 61,49,726 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,70,500 ആയി. അമേരിക്കായിൽ സ്ഥിതി ഗുരുതരമായി തുടരുകകയാണ്. അമേരിക്കയിൽ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,05,548 ആയി. രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 
 
ബ്രസീലാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ഇവിടെ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തോട് അടുക്കുകയാണ്. ബ്രസീലിൽ മരണസംഖ്യ 28,834 ആയി കഴിഞ്ഞ ഒറ്റ ദിവസം മാത്രം 30,000 ലധികം പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. ബ്രിട്ടണിൽ 38,376 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ഇറ്റലിയിൽ 33,340 പേർക്കും ഫ്രാൻസിൽ 28,771 പേർക്കും കൊവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍