ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിയ്ക്കുന്ന ഫയൽ ഷെയറിങ് സംവിധാനം വി ട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചു

ശനി, 30 മെയ് 2020 (18:26 IST)
രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിയ്ക്കുന്ന ഫയൽ ഷെയറിങ് സംവിധാനമായ വി ട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചു. ടെലികോം വകുപ്പാണ് വി ട്രാൻസ്ഫെറിന് നിരോധനം ഏർപ്പെടുത്തിയത്. രാജ്യ താൽപര്യവും പൊതു താൽപര്യവും പരിഗണിച്ചാണ് നിരോധനം എന്നാണ് വിശദീകരണം.. വി ട്രാൻസ്‌ഫെറിന്റെ മൂന്ന് യുആർഎലുകൾ നീക്കം ചെയ്യണമെന്ന് രാജ്യത്തെ ടെലികോം സേവന ദാതതാക്കൾക്ക് ടെലൊകോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
 
എന്താണ് വി ട്രാൻസ്ഫറിന് നിരോധനം ഏർപ്പെടുത്താനുള്ള കാരനം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ലോക്ഡൗണിൽ ആളുകൾ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നത് വർധിച്ചതോടെ വി ട്രാൻസ്‌ഫറിന്റെ ഉപയോഗം വലിയ  രീതിയിൽ വർധിച്ചിരുന്നു. അക്കൗണ്ട് കൂടാതെ തന്നെ രണ്ട് ജിബി വരെയുള്ള ഫയലുകൾ വി ട്രാൻസ്ഫർ വഴി അയക്കാൻ സാധിയ്ക്കും എന്നതാണ് ആളുകൾ കൂടുതലായും ഈ സംവിധാനം ഉപയോഗിയ്ക്കാൻ കാരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍