അമേരിക്കയുടെ മധ്യസ്ഥത വേണ്ട, അതിർത്തി തർക്കത്തിൽ ചൈനയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് രാജ്നാഥ് സിങ്

ശനി, 30 മെയ് 2020 (17:32 IST)
ഡൽഹി: അതിത്തി തർക്കം പരിഹരിയ്ക്കുന്നതിന് ഇന്ത്യയും ചൈനയും സൈനിക നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനാണ് ഇരു രാജ്യങ്ങളും ആഗ്രഭിയ്ക്കുന്നത് എന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് പ്രശ്നപരിഹാരത്തിനായി ചർച്ചകൾ പുരോഗമിയ്ക്കുന്നതായി ഒരു പ്രതിരോധമന്ത്രി പരസ്യമായി പ്രതികരിയ്ക്കുന്നത്. 
 
ഒരു ദേശിയമാധ്യമത്തോടാണ് രാജ്നാഥ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിന് ഇരു രജ്യങ്ങൾക്കും സംവിധാനം ഉണ്ടെന്നും അതിനാൽ ആമേരിക്ക മധ്യസ്ഥ വഹിയ്ക്കേണ്ട കാര്യമില്ല എന്നും പ്രതിരോമന്ത്രി വ്യക്തമാക്കി. ഇത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് എസ്‌പറെ അറിയിച്ചു എന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രശ്നന പരിഹാരവുമയി ബന്ധപ്പെട്ട് ബീജിങ്ങിൽ നിന്നുമുള്ള പ്രസ്ഥാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍