ഒരു കുപ്പി ബിയർ ചോദിച്ചിട്ട് നൽകിയില്ല, സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

ശനി, 30 മെയ് 2020 (19:02 IST)
മുംബൈ: ഒരു കുപ്പി ബിയർ നൽകാത്തതിനെ തുടർന്നുണ്ടയ തർക്കത്തിൽ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം. ജോഗേശ്വരി സ്വദേശി അജയ് ദ്രാവിഡ്(29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തായ സോനു എന്ന ഷൺമുഖ രാജേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട അജയ് ദ്രാവിഡും സഹോദരനും വീടിന് സമീപത്തെ മത്സ്യ മാര്‍ക്കറ്റില്‍വെച്ച്‌ മദ്യപിക്കുകയായിരുന്നു. 
 
ഇതിനിടെയാണ് ഇവരുടെ സുഹൃത്തായ സോനു ഇവിടെയെത്തി ഒരു കുപ്പി ബിയര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോൾ മദ്യം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അതിനാല്‍ മദ്യം നല്‍കാനാവില്ലെന്നും അജയ് ദ്രാവിഡും അഹോദരനും മറുപടി നൽകി. ഇതോടെ അജയ് ദ്രാവിഡും സോനുവും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. വഴക്കിനിടെ ഐസ് പൊട്ടിയ്ക്കാൻ ഉപയോഗിയ്ക്കുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് സോനു അജയ് ദ്രവിഡിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് ദ്രാവിഡ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍