തിരുവനന്തപുരത്ത് ഭര്‍ത്താവടക്കം 6 പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്‌സംഗം ചെയ്‌തു

സുബിന്‍ ജോഷി

വ്യാഴം, 4 ജൂണ്‍ 2020 (23:25 IST)
തിരുവനന്തപുരത്ത് ഭര്‍ത്താവടക്കാം ആറ്‌ പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്‌സംഗം ചെയ്‌തു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. 
 
കഠിനം‌കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്താണ് ക്രൂരത അരങ്ങേറിയത്. ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി ഈ സ്ഥലത്ത് എത്തിക്കുകയും യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം കൂട്ട ബലാത്‌സംഗം ചെയ്യുകയുമായിരുന്നു.
 
ഈ വീട്ടില്‍ നിന്നിറങ്ങി ഓടിയ യുവതിയെ നാട്ടുകാര്‍ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കി. പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലായ യുവതിയെ പൊലീസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍