കഴിഞ്ഞ മാസം പതിനൊന്നിന് അച്ചടക്ക നടപടിയുടെ ഭാഗമായി ബിഎസ്എൻഎൽ രഹ്നയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.ഇതിനുശേഷവും ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന രഹ്നയ്ക്ക് അവിടെ തുടരാൻ അർഹതയില്ലെന്നുംരഹ്നയ്ക്കെതിരെ ചുമത്തിയിട്ടുള്ള പോക്സോ കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്വാർട്ടേഴ്സിൽ പൊലീസ് പരിശോധന നടത്തിയത് സ്ഥാപനത്തിന്റെ പേരിന് നാണക്കേടുണ്ടാക്കിയതായും ബിഎസ്എൻഎൽ പറയുന്നു. ക്വാർട്ടേഴ്‌സ് ഒഴിയാത്ത പക്ഷം ബലമായി ഒഴിപ്പിക്കൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടിസിൽ നൽകിയിട്ടുണ്ട്.