വിവാഹത്തിന് മുൻപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതിയുടെ പരാതി, ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വ്യാഴം, 9 ജൂലൈ 2020 (14:10 IST)
കടുത്തുരുത്തി: വിവഹത്തിന് മുൻപ് തന്നെ ലൈംഗികാമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഭർത്താവിനെത അറസ്റ്റ് ചെയ്തു. അറുന്നുറ്റിമംഗലം സ്വദേശിയെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. 17 വയസ് പ്രായമുള്ളപ്പോൾ ഇതര സമുദായത്തിൽപ്പെട്ട യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായപ്പോൾ ഇരുവരും തമ്മിൽ വിവാഹം കഴിയ്ക്കുകയും ചെയ്തു.
 
ഗൾഫിൽ ജോലിയ്ക്ക് പോയ ഇയാൾ പിന്നീട് യുവതിയുമായി ബന്ധം പുലർത്തിയില്ല. പലതവണ ഇയാൾ നാട്ടിൽ വന്നെങ്കിലും യുവതിയുമായി ബന്ധം തുടരാൻ തയ്യാറായിരുന്നില്ല. അടുത്ത കാലത്തായി വിവാഹ മോചനം ആവശ്യപ്പെട്ട് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതോടെ പ്രായപൂർത്തിയാകുന്നതിന് മുൻപ് ഭർത്താവ് തന്നെ പീഡിപ്പിച്ചിരുന്നതായി കാട്ടി യുവതി പൊലീസിൽ പരാതി നൽകികുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍