ഇവർ വൈകിയെ വിവാഹം കഴിയ്ക്കൂ, പക്ഷേ... !

ബുധന്‍, 8 ജൂലൈ 2020 (16:06 IST)
ജനന സംഖ്യ ‘ഒന്ന്’ ആണെങ്കില്‍ ജീവിതം പ്രണയ സുരഭിലമായിരിക്കും എന്നാണ് സംഖ്യാ ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്ന ഇവര്‍ പക്ഷേ വളരെ താമസിച്ചുമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂവെന്നും പറയുന്നു. 
 
ജനന സംഖ്യ ഒന്ന് ആയിട്ടുള്ള സ്ത്രീകള്‍ക്ക് പൊതുവെ സ്ത്രൈണ ഭാവം വളരെ കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. ദാമ്പത്യ ജീവിതത്തില്‍ മേല്‍കൈ നേടാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. വിധേയത്വം കുറവാണെങ്കിലും സൌന്ദര്യത്തിലും സ്നേഹത്തിലും ഇവര്‍ മാതൃകയായിരിക്കുമെന്നും പറയപ്പെടുന്നു. 
 
ജനന സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് നാമ സംഖ്യയും ഒന്നായിരിക്കുന്നത് വളരെ ഉത്തമമായിരിക്കുമെന്നാണ് ശാസ്ത്രം. രണ്ട്, മൂന്ന്, ഒമ്പത് എന്നീ നാമസംഖ്യകളും ഇക്കൂട്ടര്‍ക്ക് യോജിക്കും. നാമ സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് വെള്ളിയും ശനിയും നല്ല ദിവസങ്ങളല്ല. ഈ ദിവസങ്ങളില്‍ പരമപ്രധാനമാ‍യ കാര്യങ്ങള്‍ ചെയ്യാനും പാ‍ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍