ദിലീപ് കേസിലുണ്ടായ ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിലുണ്ടായില്ല, അറസ്റ്റില്‍ മെല്ലെപ്പോക്ക്: വിമര്‍ശനവുമായി സിപിഐ

അഭിറാം മനോഹർ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (15:30 IST)
ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ വിമര്‍ശിച്ച് സിപിഐ. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നതില്‍ സംശയമുണ്ടെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സ്വീകരിച്ചപോലുള്ള ജാഗ്രത സിദ്ദിഖിന്റെ കാര്യത്തില്‍ പോലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
 
 ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതും തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിഷയത്തിലെ അന്വേഷണത്തിലുമുള്ള എതിര്‍പ്പിനിടെയാണ് സിദ്ദിഖ് വിഷയത്തിലും സിപിഐ അതൃപ്തി പരസ്യമാക്കിയത്. 'പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്: അതിജീവിതര്‍ക്ക് നീതി ലഭിക്കണം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പോലീസ് നടപടിയെ കുറ്റപ്പെടുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article