'അമ്മ'യും ഡബ്‌ള്യുസിസിയും തമ്മിലുള്ള ചേരിപ്പോരിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്

രേണുക വേണു

വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (09:06 IST)
Sidhique
യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍കൂര്‍ജാമ്യം തേടി നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യും വനിത സംഘടനയായ ഡബ്‌ള്യുസിസിയും തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡന പരാതിക്കു പിന്നിലെന്ന് സിദ്ദിഖ് പറഞ്ഞു. സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലാണ് സിദ്ദിഖിന്റെ ആരോപണം. 
 
സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍. തനിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ പരാതിക്കാരി തനിക്കെതിരെ പലതവണ ആരോപണം ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. പരാതി നല്‍കാന്‍ എട്ട് വര്‍ഷത്തെ കാലതാമസമുണ്ടായി. നടിയുടെ ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 
 
താന്‍ 65 വയസ് കഴിഞ്ഞ സീനിയര്‍ സിറ്റിസണ്‍ ആണ്. പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിനു വേണ്ടി ഹാജരാകുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍