സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കും

അഭിറാം മനോഹർ

ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (11:06 IST)
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ സര്‍ക്കാരും സുപ്രീംകോടതിയിലേക്ക്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കും. ഇടക്കാല ഉത്തരവിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. അവസാന ശ്രമം എന്ന നിലയിലാണ് സിദ്ദിഖ് മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.
 
 സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ സമീപകാലത്ത് മാത്രം പരാതി നല്‍കിയതടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്താനാണ് സിദ്ദിഖിന്റെ ശ്രമം. നേരത്തെ കേരള ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. നടനെ കണ്ടെത്താനായി സര്‍ക്കാര്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചാണ് താരത്തെ പോലീസ് തിരയുന്നത്. 2016ല്‍ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024ലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍