കേരളത്തില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 18 പേര്‍ക്കു കോവിഡ്

ബുധന്‍, 25 ഓഗസ്റ്റ് 2021 (07:35 IST)
കേരളത്തില്‍ കോവിഡ് വ്യാപനം ഉയരുന്നു. 100 പേരെ പരിശോധിക്കുമ്പോള്‍ 18 പേരിലേറെ കോവിഡ് പോസിറ്റീവ് ആകുന്നു. മൂന്നു മാസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് 18 കടക്കുന്നത്. പത്ത് ജില്ലകളില്‍ ഇന്നുമുതല്‍ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. രോഗവ്യാപനം കൂടിയതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വാക്‌സിനേഷന്‍ യജ്ഞം അതിവേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍