കേരളത്തില്‍ കോവിഡ് തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി

ബുധന്‍, 4 ഓഗസ്റ്റ് 2021 (10:46 IST)
സംസ്ഥാനത്ത് കോവിഡ് രോഗതീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണവും ഐസിയു പ്രവേശന കേസുകളും കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. നിലവില്‍ കോവിഡ് പോസിറ്റീവ് ആയി കഴിയുന്ന പകുതിയില്‍ അധികം പേരും കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരാണ്. ഇവര്‍ വീടുകളില്‍ തന്നെയാണ് ക്വാറന്റൈനില്‍ കഴിയുന്നത്. രോഗതീവ്രത കുറയുന്നതിന്റെ ലക്ഷണമാണ് ഇതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും ആരോഗ്യരംഗത്തെ സര്‍ജ് കപ്പാസിറ്റിക്ക് മുകളില്‍ ഇതുവരെ പോയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. കേരളത്തിലെ മരണനിരക്കും ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍