കേരളത്തില്‍ നിയന്ത്രണങ്ങള്‍ മാറ്റി

ചൊവ്വ, 3 ഓഗസ്റ്റ് 2021 (20:02 IST)
കേരളത്തില്‍ ടി.പി.ആര്‍. അനുസരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റി. രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണങ്ങള്‍. കൂടുതല്‍ രോഗികള്‍ ഉള്ള മേഖലകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ശനി, ഞായര്‍ ലോക്ക്ഡൗണിലും മാറ്റം. ഇനി ഞായര്‍ മാത്രമേ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകൂ. ശനിയാഴ്ച ലോക്ക്ഡൗണ്‍ ഇല്ല. ഞായര്‍ ഒഴികെ എല്ലാ ദിവസവും ഇനി കടകള്‍ തുറക്കാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍