തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ആത്മഹത്യ ചെയ്തു

ശ്രീനു എസ്
വെള്ളി, 31 ജൂലൈ 2020 (21:22 IST)
ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയ്(48) ആണ് ആത്മഹത്യ ചെയ്തത്.വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് മദ്യപാന ആസക്തിയെ തുടര്‍ന്നുള്ള അസ്വസ്ഥകള്‍ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
 
തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്. കോവിഡ് പരിശോധനയ്ക്കായി ജോയിയുടെ സാംപിള്‍ ശേഖരിച്ചിരുന്നു, പരിശോധനാഫലം കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article