ശബരിമല ഡ്യൂട്ടിക്ക് വന്ന താത്കാലിക ജീവനക്കാരന് കോവിഡ്

എ കെ ജെ അയ്യര്‍
ഞായര്‍, 15 നവം‌ബര്‍ 2020 (10:25 IST)
പത്തനംതിട്ട: കഴിഞ്ഞ ദിവസം ശബരിമല ഡ്യൂട്ടിക്ക് വന്ന ഒരു ദേവസ്വം ബോര്‍ഡ് താത്കാലിക ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചു. ശബരിമല ഡ്യൂട്ടിക്ക് വന്ന ബോര്‍ഡിന്റെ 81 ജീവനക്കാരെയാണ് നിലയ്ക്കലില്‍ വച്ച് കോവിഡ് പരിശോധന നടത്തിയത്.
 
ശബരിമല ദര്‍ശനത്തിനു എത്തുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു നിര്‍ബന്ധമായും കരുതണം. ഇത്തരം സര്‍ട്ടിഫിക്കറ്റു ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ കോവിഡ്  സ്ഥിരീകരിക്കുന്നവരെ റാന്നിയിലുള്ള സി.എഫ്.എല്‍.ടി.സി യിലേക്ക് മാറ്റും.
 
ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തോട് അനുബന്ധിച്ച് വൃശ്ചികം ഒന്നാം തീയതി തിങ്കളാഴ്ച മുതല്‍ ഭക്ത ജനങ്ങള്‍ക്ക് ശബരീഷ് സന്നിധിയില്‍ ദര്‍ശനം ലഭിക്കും. ഇതിനായി ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത മേല്‍ശാന്തി ജയരാജ് പോറ്റി , മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ എന്നിവരെ മേല്ശാന്തിമാരായി അഭിഷേകം ചെയ്ത അവരോധിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ പുതിയ മേല്ശാന്തിമാരാവും ശ്രീകോവില്‍ നടകള്‍ തുറക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article