കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 493പേര്‍ക്കെതിരെ നടപടി

ശ്രീനു എസ്

ഞായര്‍, 15 നവം‌ബര്‍ 2020 (09:56 IST)
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് (14 നവംബര്‍ 2020) 493 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആര്‍.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
 
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 11 പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 28 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 34 പേരില്‍ നിന്നു പിഴ ഈടാക്കി. 408 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍