മണ്ഡലകാലം: ശബരിമല നട നാളെ തുറക്കും

ശ്രീനു എസ്

ശനി, 14 നവം‌ബര്‍ 2020 (11:02 IST)
മണ്ഡലകാല പൂജകള്‍ക്കും തീര്‍ത്ഥാടനത്തിനുമായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചുമണിക്ക് തുറക്കും. മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരയാണ് നടതുറന്ന് ദീപം തെളിയിക്കുന്നത്. കൂടാതെ നാളെ നിയുക്ത ശബരിമല മേല്‍ശാന്തി വികെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എംഎന്‍ രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്യും. ഭക്തജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതലാണ് ദര്‍ശനം അനുവദിക്കുന്നത്. 
 
കൊവിഡ് സാഹചര്യമായതിനാല്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതിയുള്ളത്. കൂടാതെ 10 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം ഇല്ല. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ദ്രുത ആന്റിജന്‍ ടെസ്റ്റ് നടത്തും. നെഗറ്റീവാണെങ്കില്‍ മാത്രം പ്രവേശനം ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍