ശബരിമല പൂങ്കാവന പ്രദേശം ജനുവരി 20വരെ മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചു

ശ്രീനു എസ്

ശനി, 14 നവം‌ബര്‍ 2020 (08:14 IST)
ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു. പെരുനാട്, കൊല്ലമുള വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നവംബര്‍ 12 മുതല്‍ 2021 ജനുവരി 20 വരെയാണ് മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുളളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ താല്‍ക്കാലിക എക്സൈസ് റേഞ്ച് ഓഫീസുകള്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
 
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ഓഫീസുകളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി പമ്പയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അസി. എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് എക്സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഉത്സവത്തിന് മുന്നോടിയായി ളാഹ മുതല്‍ സന്നിധാനം വരെ വിവിധ ഭാഷകളിലുളള മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. റാന്നി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍