ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ 90 ശതമാനവും കേരളത്തില്‍ നിന്ന്; വ്യാപിക്കുന്നത് ഒമിക്രോണിന്റെ JN.1 സബ് വേരിയന്റ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 ഡിസം‌ബര്‍ 2023 (18:09 IST)
ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ 90 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈമാസം ഇതുവരെ രണ്ടുമരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 470 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈമാസം ആദ്യപത്തുദിവസത്തില്‍ 825 പേര്‍ക്ക് രോഗം ബാധിച്ചു. വ്യാപിക്കുന്നത് ഒമിക്രോണിന്റെ JN.1 സബ് വേരിയന്റാണ്.
 
ശ്വസന പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് പുതിയതായി 312 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഈവര്‍ഷം മെയ് 31ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1296 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article