രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി 312 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ഡിസം‌ബര്‍ 2023 (17:59 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി 312 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഈവര്‍ഷം മെയ് 31ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1296 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം രോഗം ബാധിച്ച് ഇതുവരെ 533310 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാലരക്കോടിയിലധികം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍