സംസ്ഥാനത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ കൂടുതല്‍ പേരും 80 വയസ്സ് കഴിഞ്ഞവര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (09:41 IST)
സംസ്ഥാനത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ കൂടുതല്‍ പേരും 80 വയസ്സ് കഴിഞ്ഞവര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള കേരള ഘടകമാണ് ഇക്കാര്യം അറിയിച്ചത്. ഓണത്തിന് ശേഷം ഉണ്ടായ കോവിഡ് രോഗികളുടെ കുതിപ്പിന് നല്ല രീതിയില്‍ ശമനം ഉണ്ടായി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 80 വയസ്സിന് മുകളിലുള്ളവര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 
 
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കുന്നവരുടെയും ഓക്‌സിജന്‍ വേണ്ടി വരുന്നവരുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ രോഗ വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ സൂചനയാണ് ഇത്.

അനുബന്ധ വാര്‍ത്തകള്‍

Next Article