കൊച്ചി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ പിടിയില്‍. ഏഴുപുന്ന സ്വദേശി റോജന്‍, അഭിഭാഷകനായ ഹൊറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പോലീസ് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെ കുണ്ടന്നൂര്‍ ബാറിലാണ് വെടിവെപ്പ് ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം.