സംസ്ഥാനത്ത് പാല്‍വില അഞ്ചു രൂപ വര്‍ദ്ധിപ്പിക്കും!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഒക്‌ടോബര്‍ 2022 (09:35 IST)
സംസ്ഥാനത്ത് പാല്‍വില അഞ്ചു രൂപ വര്‍ദ്ധിപ്പിക്കും. മന്ത്രി ജെ ചിഞ്ചു റാണിയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം തേടിയതിനുശേഷമായിരിക്കും തീരുമാനം. ഇക്കാര്യം പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന അവസരത്തില്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കും എന്നും മന്ത്രി വ്യക്തമാക്കി. 
 
അതെസമയം ജനുവരി ഒന്നുമുതല്‍ വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സര്‍വകലാശാലയുടേയും സര്‍ക്കാരിന്റെയും മില്‍മയുടെയും പ്രതിനിധികളാണ് സമിതിയില്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍