ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവധി 20 പേർ,ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകൾക്ക് 40 പേർ

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (19:43 IST)
സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. ഇത് സംബന്ധിച്ച മാർഗരേഖയും പുറത്തിറങ്ങി.
 
സാധാരണ ഘട്ടങ്ങളിലാണ്  ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ,പ്രത്യേക ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ അതാത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ വരെ അനുവദിക്കും. മുസ്ലീം പള്ളികളിൽ വെള്ളിയാഴ്‌ച്ച പ്രാർത്ഥനക്കും ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്‌ച്ച കുർബാനക്കും ഇതേ പോലെ 40 പേരെ വരെ അനുവദിക്കും.
 
ശബരിമലയിൽ തുലാമാസ പൂജ ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡപ്രകാരം ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article