രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (18:59 IST)
ആലപ്പുഴ: വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ് -അനീസ ദമ്പതികളുടെ മകന്‍ അഹ്യാനാണ് മരിച്ചത്.
 
രാവിലെ സഫീദിന് ഭക്ഷണം നല്‍കുമ്പോള്‍ കുട്ടി വീട്ടുമുറ്റത്തു കളിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞു പുറത്തിറങ്ങി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞു കിണറ്റില്‍ വീണതായി കണ്ടെത്തിയത്.
 
ഉടന്‍ തന്നെ കുഞ്ഞിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്ഹയാണ് കുട്ടിയുടെ ഏക സഹോദരി. 

അനുബന്ധ വാര്‍ത്തകള്‍

Next Article