കൊവിഡ് 19: രാജ്യത്തെ സജീവ കേസുകളിൽ 77 ശതമാനം കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിൽ

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (19:08 IST)
രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 77 ശതമാനവും കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. 
 
മഹാരാഷ്ട്ര,കർണാടക,കേരളം,ആന്ധ്രാപ്രദേശ്,തമിഴ്‌നാട്,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ സജീവ കേസുകളിൽ 77 ശതമാനവും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
 
രാജ്യത്തെ കൊവിഡ് മരണങ്ങളിൽ 48 ശതമാനവും നടന്നത് 25 ജില്ലകളിലാണ്. ഇതില്‍ 15 ജില്ലകള്‍ മഹാരാഷ്ട്രയിലാണ്. മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുക എന്നതാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. പുതുതായി രോഗം ബാധിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗമുക്തി നേടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ ആക്ടീവ് കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെയാണെന്നും രോഗമുക്തി 84 ശതമാനമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍