നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ, കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

ബുധന്‍, 7 ഒക്‌ടോബര്‍ 2020 (18:16 IST)
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നാല് ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം 1000ന് മുകളിലാണ്. ഇതിൽ തന്നെ കോഴിക്കോട് ജില്ലയിൽ സ്ഥിതി അതീവ രൂക്ഷമാണ്. 1576 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം,എറണാകുളം,തിരുവനന്തപുരം എന്നീ ജില്ലകളിലും ആയിരത്തിന് മുകളിൽ കൊവിഡ് കേസുകളുണ്ട്.
 
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് 1182 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മലപ്പുറത്ത് 135ഉം എറണാകുളത്ത് 1201ഉം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. തൃശൂർ  948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393,വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് മറ്റ് ജില്ലയിലെ കണക്കുകൾ.
 
അതേസമയം 98 ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.നിലവിൽ 72 ഹോട്ട്‌സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍