ലോക്ഡൗണ്‍ പ്രതിസന്ധിയും കടബാധ്യതയും മൂലം സംസ്ഥാനത്ത് രണ്ടുവ്യാപാരികള്‍ കൂടി ആത്മഹത്യ ചെയ്തു. ഏറ്റുമാനൂരിലും ബാലരാമപുരത്തുമാണ് ആത്മഹത്യ നടന്നത്. ഏറ്റുമാനൂരില്‍ ഹോട്ടല്‍ ഉടമയായ കെടി തോമസാണ് ആത്മഹത്യ ചെയ്തത്. കടയ്ക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കടബാധ്യതയും വ്യാപാര പ്രതിസന്ധിയുമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.