അനാഥരായ സഹോദരിമാരുടെ ആത്മഹത്യ: മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍

ശ്രീനു എസ്

ബുധന്‍, 4 ഓഗസ്റ്റ് 2021 (09:02 IST)
അനാഥരായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. നവി മുംബെയിലെ എയ്‌റോളിലാണ് സഹോദരിമാരായ ലക്ഷ്മി പന്താരി(33), സ്‌നേഹ പന്താരി(26) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയിലാണ് കണ്ടെത്തിയത്. 
 
ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെ സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ മാതാവ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍