ഇന്ന് 82 പേർക്ക് കോവിഡ്, 53 പേർ വിദേശത്തു നിന്നും വന്നവര്‍

സുബിന്‍ ജോഷി
ബുധന്‍, 3 ജൂണ്‍ 2020 (19:01 IST)
സംസ്ഥാനത്ത് ബുധനാഴ്‌ച 82 പേർക്ക് കോവിഡ്. ഇതില്‍ 53 പേർ വിദേശത്തു നിന്നും എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
 
ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കം മൂലം അഞ്ചുപേര്‍ക്ക് രോഗം വന്നു. ബുധനാഴ്‌ച 24 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
632 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 160304 പേരാണ്. ഇതില്‍ 1440 പേർ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ബുധനാഴ്‌ച 241 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article