കൊവിഡ് 19 സീസണലായി വന്നേക്കാം, കാലാവസ്ഥ നിർണായകമെന്ന് പുതിയ പഠനം !

ചൊവ്വ, 2 ജൂണ്‍ 2020 (16:09 IST)
സിഡ്നി: കൊവിഡ് 19 സീസണലായി വന്നേക്കാം എന്ന് പുതിയ പഠനത്തിലെ കണ്ടെത്തൽ. പ്രാദേശിക താപനിലയും, കൊറോണ വൈറസ് വ്യാപവും സംബന്ധിച്ച് സിഡ്നി സർവകലാശാലയിലെ  എപ്പിഡമോളജിസ്റ്റ് മൈക്കൽ വാർഡനും സംഗവും നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തൽ. അന്തരീക്ഷത്തിലുള്ള ഈർപ്പത്തിന്റെ അളവ് ഒരു ശതമാനം കുറയുന്നത് കൊവിഡ് വ്യാപനം വർധിയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു.
 
ദക്ഷിണാർധ ഗോളത്തിലെ കാലാവസ്ഥയും കൊറോണ വൈറസും വിലയിരുത്തിയ പഠനത്തിൽ കൊവിഡ് സീസണലായി വരാമെന്ന് ഗവേഷകർ പറയുന്നു.അന്തരീക്ഷത്തിലെ ആർദ്രത കുറയുമ്പോൾ പ്രത്യക്ഷപ്പെടുന്ന രോഗമാണ് കൊവിഡ് 19. ശീതകാലങ്ങളിൽ കൊവിഡിനെ ഭയക്കണം. ചൈന, യുറോപ്പ് വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കൊവിഡ് പടർന്നു പിടിച്ചത് ശീതകാലത്താണ്. ഉത്തരാർധ ഗോളത്തിൽ ആർദ്രത കുറവുള്ള പ്രദേശങ്ങളിൽ വേനൽക്കാലത്ത് പോലും അപകട സാധ്യതയുണ്ട് എന്നും ഗവേഷകർ പറയുന്നു. ട്രാന്‍സ്ബൗണ്ടറി ആന്‍ജ് എമര്‍ജിങ് ഡിസീസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍