ക്വാറന്റീൻ പൂർത്തിയാക്കി മടങ്ങുന്നവർക്ക് കോണ്ടം: അനാവശ്യ ഗർഭധാരണം ഒഴിവാക്കാനെന്ന് ബിഹാർ സർക്കാർ

ചൊവ്വ, 2 ജൂണ്‍ 2020 (15:27 IST)
പറ്റ്ന: നാട്ടിലേയ്ക്ക് മടങ്ങിയെത്തി ക്വാറന്റീൻ പൂർത്തിയാക്കി വീടുകളിലേയ്ക്ക് തിരിയ്ക്കുന്നവർക്ക് ഗർഭനിരോധന ഉറകൾ നൽകി ബിഹാർ സർക്കാർ. അനാവശ്യമായ ഗർഭധാരണം ഒഴിവാക്കാനാണ് നടപടി എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കി മടങ്ങുന്നവർക്കാണ് കോണ്ടം നൽകുന്നത്.
 
നാട്ടിലേയ്ക്ക് മടങ്ങിയെത്തിയവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനാണ് ബീഹാർ സർക്കാർ നടപ്പിലാക്കുന്നത്. വീടുകളിൽ സൗകര്യമുള്ളവർക്ക് മാത്രം റൂം ക്വറന്റിൻ അനുവദിച്ചിട്ടുണ്ട്. ക്വാറന്റിൻ പുർത്തിയാക്കി വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അനാവശ്യ ഗർഭ ധാരണത്തിന് സാധ്യതയുണ്ട് എന്നും ഇത് മുന്നിൽ കണ്ടാണ് നടപടി എന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ക്വാറന്റീൻ പൂർത്തിയാക്കിയവർക്ക് കൗൺസലിങ് നൽകുന്നുണ്ടെന്നും അധികൃതർ പഞ്ഞു.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍