കേരളത്തില്‍ 2 പേര്‍ക്കുകൂടി കോവിഡ്, 4180 പേര്‍ നിരീക്ഷണത്തില്‍

സുബിന്‍ ജോഷി
വ്യാഴം, 12 മാര്‍ച്ച് 2020 (21:53 IST)
സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിൽനിന്ന് വന്ന തൃശൂർ സ്വദേശിക്കും ദുബായിൽനിന്ന് വന്ന കണ്ണൂർ സ്വദേശിക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നുപേര്‍ക്ക് അസുഖം ഭേദമായി.
 
കണ്ണൂർ സ്വദേശി പരിയാരം ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂർ സ്വദേശി മെഡിക്കൽ കോളജിലാണ് ചികിത്സ തുടരുന്നത്. തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല.
 
സംസ്ഥാനത്ത് മൊത്തം 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അടുത്തയാഴ്ച യോഗം ചേരുമെന്നും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article