‘കൊറോണയെ തുരത്താന്‍ ഞങ്ങളുമുണ്ട് ടീച്ചറെ, നയാപൈസ ശമ്പളം വേണ്ട‘; ഇതും നമ്മൾ അതിജീവിക്കുമെന്ന് കേരളം

ചിപ്പി പീലിപ്പോസ്

വ്യാഴം, 12 മാര്‍ച്ച് 2020 (14:06 IST)
കൊറോണയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വാർത്താസമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിനു പുറമേ വിവരങ്ങളും അറിയിപ്പുകളും ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും പങ്കുവയ്ക്കാറുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് നിരവധിയാളുകൾ മന്ത്രിയുടെ പോസ്റ്റ് താഴെ കമന്റുമായി രംഗത്തെത്തി കഴിഞ്ഞു.
 
‘മാഡം ഞാന്‍ gnm നഴ്‌സിംഗ് കഴിഞ്ഞു 10 year എക്‌സ്പീരിയന്‍സ് ഉണ്ട് ഇപ്പോള്‍ ജോലി ഇല്ല കൊറോണാ രോഗികളെ treate ചെയ്യാന്‍ റെഡി ആണ് plz കോണ്‍ടാക്ട്.‘
 
‘ടീച്ചറെ.. കൊറോണ ബാധിത ഹോസ്പിറ്റലില്‍ ആംബുലന്‍സോ മറ്റ് വാഹങ്ങളോ ഓടിക്കാന്‍ ഡ്രൈവറെ ആവശ്യം ഉണ്ടേല്‍ ഞാന്‍ വരാന്‍ തയ്യാര്‍ ആണ്. ശമ്പളം ആവശ്യമില്ല’ 
 
തുടങ്ങി നിരവധി കമന്റുകളാണ് ഇത്തരത്തിൽ ഷൈലജ ടീച്ചറുടെ ഫെസ്ബുക്ക് പോസ്റ്റിനു കീഴെയുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അപ്പുറമാണ് ഈ പിന്തുണയെന്ന് ഫെയ്‌സ്ബുക്ക് കമന്റുകളില്‍ നിന്ന് വ്യക്തം. ഷൈലജ ടീച്ചർക്ക് കീഴെയുള്ള ആരോഗ്യവകുപ്പിനേയും പ്രവർത്തനങ്ങളേയും മലയാളികൾക്ക് പൂർണ വിശ്വാസമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടെയാണിത്. മലയാളികൾ ഒന്നടങ്കം പറയുകയാണ്, പ്രളയത്തേയും നിപയേയും നമ്മൾ അതിജീവിച്ചില്ലേ... ഇതും നമ്മൾ അതിജീവിക്കും ടീച്ചറേ..’. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍